ബീ ടെക് റിസള്‍ട്ട് വരുന്നതിനു മുന്നേ ഉള്ളതെല്ലാം വിറ്റു പെറുക്കി സിങ്കരായകൊണ്ടയിലേക്ക് തീവണ്ടി കേറുമ്പോള്‍ ബെന്നിയുടെ മനസ്സില്‍ ഒരു ലക്‌ഷ്യം മാത്രമായിരുന്നു... താന്‍ വെറും ഒരു ഫ്രോഡ് അല്ല എന്ന് ലോകത്തിനു മുന്നില്‍ തെളിയിക്കേണം ...
ശിഷ്യപെടാന്‍ വേണ്ടി ചെന്ന് കേറിയത് ഒംഗോള്‍ കാവലി ഗോള്‍ഡന്‍ ഖ്വാര്ടിലാട്ടെരല്‍ പ്രൊജക്റ്റ് ആര്‍. ഈ. വില്‍സണ്‍ സാറിന്റെ മുന്നില്‍ ....
സര്‍ അവനെ അടിമുടി ഒന്ന് നോക്കി ....ഇവനെ കണ്ടാല്‍ അറിയാം , ആകെ ഒരു വശ പിശക് ...ഒരു ഫ്രോഡ് ലുക്ക് ...സര്‍ ഒന്ന് മുരടനക്കിയിട്ടു ചോദിച്ചു ..."നീ ഹോഹപ് എന്ന് കേട്ടിടുണ്ടോ ???"
ഹോഹപ്പോ ???അതെന്നാ കപ്പാ ???? ബെന്നിയുടെ തല പുകഞ്ഞു ...കോമ്പ്ലികേടെഡ് ഇംടര്‌വ്യൂ ചോദ്യങ്ങള്‍ പ്രതീക്ഷിച്ചിരുന്ന ബെന്നി വന്‍ചെറിയാ ചാചെന്റെ പ്രത്യേക നിര്‍ദേശ പ്രകാരം പന്ത്രണ്ടാം ക്ലാസ്സിലെ പല പല ഫോര്‍മുലകളും റീവിഷന്‍ നടത്തി വന്നത് പാഴായി പോയെല്ലോ കര്‍ത്താവേ എന്നു ആത്മഗതം ചെയ്തു...ഇന്നു വരെ കേള്‍കാത്ത ആ വാക്കു കേട്ട് അല്‍ഭുതപരതന്ത്രനായ ബെന്നിയുടെ മനസ്സില്‍ ഇനി ഇപ്പോ ഇതു അലൂമിനിയം കപ്പോ പ്ലാസ്ടിക് കപ്പോ പോലേ എന്തെങ്കിലും ആയിരിക്കുമോ എന്ന ന്യായമായ സംശയം ഉദിച്ചു...
ചീള് പയ്യന്‍സ് വിരണ്ടു എന്നു മനസ്സിലാക്കിയ വില്‍സണ്‍ സര്‍ അവനോട് പറഞ്ഞു " സാരമില്ലഡേയ് ...ഇന്നു പോയീ വിശ്രമിച്ചിട്ട്, നാളെ രാവിലെ പോയീ സിംപ്ലെക്സ് - ഹോഹപ് ജെ.വീ ആഫീസ്-ഇല്‍ ജോയിന്‍ ചെയ്തോളു!
അടുത്ത ദിവസം കാലത്ത്... ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് നയനമോഹനമായ ഒരു അഭയാര്‍ഥിയുടെ രൂപം പ്രാപികാനുള്ള ഉള്ള ആ യാന്ത്രീക ജീവിതത്തിലേക്ക് ബെന്നി തന്റെ മെലിഞ്ഞ വലത്ത് കാല്‍ വെച്ചു കേറി...
പിന്നെ അങ്ങോട്ട് തിരിഞ്ഞു നോക്കാന്‍ അവന് സമയം കിട്ടിയില്ല....DBM പ്ലാന്റിന്റെ ഹോപ്പെറില്‍ കേറിയും, ഗ്രെയ്ടെറിന്റെ ബ്ലേഡിന്റെ അടിയിലൂടെ നുഴഞ്ഞും, റോള്ളേറിന്റെ കൂടെ തേരാ പാര ഉരുണ്ടും, സമയം കിട്ടുമ്പോള്‍ ഹോഹപ്പിലെ ഗുലാമിന്റെ കൂടെ ഗോസ്സിപ്പ് അടിച്ചും എല്ലാം ബെന്നി അവന്റെ വിശ്വരൂപം പ്രാപിച്ചു....കണ്ടാല്‍ പെറ്റ തള്ള സഹിക്കില്ലാത്ത ഒരു രൂപം....
ഇരുപത്തി നാലു മണിക്കൂറും ജോലി ചെയ്യാന്‍ പറ്റാത്തതില്‍ അവന്‍ ഉറക്കത്തോടു ദേഷ്യപെട്ടു....ഉറങ്ങാതെ പണി എടുക്കാന്‍ കഴിയാത്തതിനാല്‍ നിത്യവും ദുസ്സ്വപ്നങ്ങള്‍ കാണാനും തുടങ്ങി...പാതിരാത്രി ഉറക്കത്തില്‍ ഞെട്ടി എണീറ്റ് സൈറ്റ്-ഇലേക്ക് പോവുകയും ടോര്‍ച്ച് അടിച്ചു ലെവല്‍ നോക്കുകയും ചെയ്തിട്ടും ബെന്നിക്ക് സീകോണ്‍ ഇന്‍സ്പെക്ടര്‍മാരുടെ പ്രിയം പിടിച്ചു പറ്റാന്‍ സാധിച്ചില്ല....എല്ലാവരുടെയും അംഗികാരം ...അതു മാത്രമേ ആ പിഞ്ച് ഹൃദയം ആഗ്രഹിച്ചുള്ളൂ...
ഇതിനിടെ അവന്റെ കൂടെ കോളേജില്‍ പഠിച്ചിരുന്ന നാലു സുഹൃത്തുകള്‍ കൂടെ പ്രശാന്ത സുന്ദരമായ ഒംഗോളില്‍ എത്തി ചെര്‍ന്നുവെങ്കിലും ബെന്നിയുടെ പരിശ്രമങ്ങള്‍ക്ക് തടയിടാന്‍ അവര്‍ക്കാര്‍ക്കും ആയില്ല... ബിടുമിനനിലേക്ക് തറപ്പിച്ചു നോക്കി അതിന്റെ മാര്‍ഷല്‍ പ്രോപെര്‍ട്ടീസ് തിരിച്ചറിയാനുള്ള ശ്രെമങ്ങള്‍ക്കിടെ ലോകത്തിനോടു തന്നെ പുച്ഛം ആയിരുന്നു നമ്മുടെ ബെന്നിച്ചനു.
എന്തു ചെയ്താലും കമ്പനിയിലെ സീനിയര് കിടുക്കളുടെ നിഴലായീ നില്‍കേണ്ടിവരുമെന്നും, പേരെടുക്കാന്‍ പറ്റില്ല എന്നും മനസ്സിലായ അവന്‍ ഒരിക്കല്‍ ഒരു ധീരകൃത്യം നടത്തി ...ധൈര്യം അന്നും ഇന്നും എന്നും ബെന്നിച്ചനു ഒരു വീക്നെസ് ആയിരുന്നല്ലോ … അതീവ രഹസ്യമായീ അവന്‍ മറ്റൊരു കമ്പനിയുടെ ഇംടര്‌വ്യൂ അറ്റന്‍ഡ് ചെയ്യുകയും ജോലി കരസ്ഥമാക്കുകയും ചെയ്തു...പിറ്റേ ദിവസം എല്ലാവരെയും കണ്ണുനീരിന്റെയും കുറ്റബോധത്തിന്റെയും തീരാകടലില്‍ തള്ളിയിടുക എന്ന നിഗൂഡ മധുര പ്രതികാര വാഞ്ചയുമായീ അവന്‍ കമ്പനി എച് ആര്‍ രാഘവന്‍ സാറിന്റെ മുന്‍പില്‍ ചെന്നു…
" സൈറ്റില്‍ പണി ഒന്നും ഇല്ലേഡേയ്??" എന്ന മട്ടില്‍ പുച്ഛത്തോടെ നോക്കിയ അദ്ദേഹത്തിനു മുന്നില്‍ തന്റെ അസ്ഥികൂടതുല്യമായ ബോഡി പരമാവധി ഞ്ഞെളിച്ചു പിടിച്ചു ബെന്നി അളിയന്‍ രാജി സമര്‍പ്പിച്ചു ...ഹും ഇവന്മാര് ഞാനില്ലാതെ എങ്ങിനെ ഈ പ്രാജെക്ട് തീര്‍ക്കും എന്നു നോക്കട്ടെ... ആങ്ഹാ അത്രയ്ക്കായോ!!!
കൂട്ടുകാരുടെ യാത്ര അയപ്പ് സല്കാരവും ബഹളവും എല്ലാം പെട്ടന്നു തന്നെ നടന്നു... നന്നായീ വരട്ടെ എന്നു ആശംസിച്ചു അഭിമാനത്തോടെ ആ ചങ്ങാതിമാര്‍ തങ്ങളുടെ സുഹൃത്തിനെ ഉത്തരേന്ത്യയില്‍ എവിടെയോ ഉള്ള ഒരു കമ്പനിയിലേക്ക് യാത്ര അയച്ചു....തീവണ്ടി ചക്രവാളത്തില്‍ മറയുന്നതു വരെ ആ സുഹൃത്തുക്കള്‍ ഒംഗോള്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാട്ഫോമില്‍ നിന്നു ...എന്നിട്ടു ഒരു നെടുവീര്‍പ്പിട്ടു കൊണ്ട് ഒരേ ശ്വാസത്തിലും താളത്തിലും പറഞ്ഞു ..ഹോ ശല്യം പോയീ കിട്ടി !!!
പതിവ് പോലെ സൂര്യന്‍ പലെരു പാലത്തിന്റെ പടിഞ്ഞാറു അസ്തമിക്കുന്നതും നോക്കി സീനിയര്‍ പ്രാജെക്ട് എഞ്ചിനീയര്‍ ചക്രബോര്ടി സര്‍ ബംഗാളിയില്‍ അഞ്ചു കടുപ്പമേറിയ ചീത്ത വാക്കുകള്‍ ഓര്‍ക്കുകയും തന്നോടു തന്നെ സംസാരിച്ചു കൊണ്ട് ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ പാലത്തിന്റെ അടിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുകയും ചെയ്തു....
നാല് ദിവസം കഴിഞ്ഞപ്പോള്‍ പോയതിനെക്കാള്‍ സ്പീഡില്‍ നമ്മുടെ ബെന്നി തിരിച്ചു സിംപ്ലെക്സില്‍ തന്നെ മടങ്ങി വരുകയും...ഒരു മടിയും കൂടാതെ എച് ആറിന്റെ മുറിയില്‍ കേറി കരഞ്ഞു കാലില്‍ വീണ് രാജി കത്ത് തിരികെ വാങ്ങുകയും, എല്ലാവരെയും അത്ഭുതപെടുതികൊണ്ട് ഡ്യൂട്ടിയില്‍ പുനര്‍പ്രവേശിക്കുകയും ചെയ്തു...