തന്റെ കാര്‍ വില്കാനുള്ള പരസ്യം മനു കാലങ്ങള്‍ ആയീ ഗള്‍ഫ് ന്യൂസില്‍ ഇട്ടു തുടങ്ങിയെങ്കിലും പരസ്യം കണ്ടിട്ട് എന്താണെന്നറിയില്ല - ഒരു മനുഷ്യന്‍ പോലും മനുവിനെ വിളിച്ചില്ല. അവസാനം ദയ തോന്നി വിളിച്ചതാകെട്ടെ കാറുകളെ പറ്റി ഒന്നും അറിയാത്ത ഒരു നിഷ്കളങ്കനായ മനുഷ്യന്‍ മാത്രം....മിസ്റ്റര്‍ സന്തോഷ് - അദ്ദേഹം വണ്ടി കാണുന്നതിനായി രണ്ടു ദിവസം മുന്‍പ് തൊട്ടു മനുവിനെ വിളിച്ചു തുടങ്ങി. സന്തോഷിനു വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന് മനു സന്തോഷത്തോടെ ആത്മഗതം ചെയ്തു.. ആദ്യത്തെ ദിവസം മനു ജോലി തിരക്കും ഉറക്കക്ഷീണവും ആയതു കാരണം അടുത്ത ദിവസം കാണാം എന്ന് പറഞ്ഞു .. വളരെ കഷ്ടപെട്ടതിനു ശേഷം വണ്ടി ഒന്ന് സ്റ്റാര്‍ട്ട് ആയപ്പോള്‍ ഗിയര്‍ മാറ്റാന്‍ പറ്റാതായാല്‍ ആരായാലും അങ്ങിനെയേ പറയു......അടുത്ത ദിവസം വൈകുന്നേരം ആയപ്പോള്‍ എ സീ കേടായീ ...മറ്റൊരു ദിവസത്തേക്ക് കൂടി മനുവിന് ഭയങ്കര ജോലി തിരക്കും യാത്ര ക്ഷീണവും!!! വീണ്ടും കാറ് കാണിക്കല്‍ ചടങ്ങ് മാറ്റി വെയ്കപെട്ടു.....
സത്യത്തില്‍ അവന്‍ ക്ഷീണിച്ചു പോയിരുന്നു കാറും ആയീ വര്‍ക്ക് ഷോപ്പുകള്‍ കേറി ഇറങ്ങി അവനു മടുത്തു ..ഒരു വിധം ഒന്ന് നേരെ ആയപ്പോള്‍ ഇന്നലെ വൈകിട്ട് 9:00 മണിക്ക് ഖുസൈസില്‍ വെച്ച് കാണാം എന്ന് തീരുമാനം ആയീ ..മനു ഒരു ധൈര്യത്തിന് എന്നെയും ലാലേട്ടനെയും കൂട്ടിനു വിളിച്ചു ..വണ്ടി കണ്ടിട്ട് സന്തോഷ് വയലെന്റ്റ് ആയാല്‍ ഒറ്റയ്ക്കായീ പോവരുതല്ലോ ...
സത്യത്തില്‍ അവന്‍ ക്ഷീണിച്ചു പോയിരുന്നു കാറും ആയീ വര്‍ക്ക് ഷോപ്പുകള്‍ കേറി ഇറങ്ങി അവനു മടുത്തു ..ഒരു വിധം ഒന്ന് നേരെ ആയപ്പോള്‍ ഇന്നലെ വൈകിട്ട് 9:00 മണിക്ക് ഖുസൈസില്‍ വെച്ച് കാണാം എന്ന് തീരുമാനം ആയീ ..മനു ഒരു ധൈര്യത്തിന് എന്നെയും ലാലേട്ടനെയും കൂട്ടിനു വിളിച്ചു ..വണ്ടി കണ്ടിട്ട് സന്തോഷ് വയലെന്റ്റ് ആയാല്‍ ഒറ്റയ്ക്കായീ പോവരുതല്ലോ ...
ഞങ്ങള്‍ വളരെ ഏറെ തിരക്കുള്ള മനുഷ്യര്‍ ആയിരുനെങ്കിലും മനു കുറെ കാലങ്ങള്‍ക്ക് ശേഷം ആണെല്ലോ വിളിച്ചത് എന്നോര്‍ത്ത് തിരക്കുകള്‍ എല്ലാം മാറ്റി വെച്ച് 8:30 ആയപ്പോള്‍ തന്നെ ഖുസൈസ് ഗ്രാന്‍ഡ് ഹോട്ടലില്‍ എത്തി ചേര്ന്നു... ഞങ്ങള്‍ രണ്ടു പേരും ഗ്രാന്‍ഡ് ഹോട്ടലിന്റെ പാര്കിങ്ങില്‍ എത്തുമ്പോള്‍ അവിടെ വെച്ച് കണ്ട ഒരു കാഴ്ച ഞങ്ങളുടെ രണ്ടു പേരുടെയും കണ്ണുകളെ നനയിച്ചു ...മനു സ്വന്തം കര്‍ചീഫ് ഉപയോഗിച്ച് വണ്ടിയില്‍ നിന്നും എന്തോ അഴുക്കു തുടച്ചു മാറ്റുന്നു...സങ്കടം മാറ്റാന്‍ ഫുഡ് മേടിച്ചു തരാം എന്ന് മനു ഇങ്ങോട്ട് പറഞ്ഞപ്പോള്‍ എതിര്‍ക്കാന്‍ ഞങ്ങള്‍ക്ക് ആകുമായിരുനില്ല ....പിന്നെ ഗ്രാന്‍ഡ് ഹോട്ടലില്‍ തമാശകളും ആയീ നഷ്ടപെട്ട ആ ബാച്ചിലര്‍ ദിനങ്ങള്‍ ഞങ്ങള്‍ ഒന്ന് കൂടി ആസ്വദിച്ചു....മൂന്നു പേരും കല്യാണം കഴിച്ചതോടെ ഞങ്ങളുടെ ഈ സമാഗമങ്ങള്‍ ഏറെ കുറെ അവസാനിച്ച പോലെ ആയിരുന്നു...
സമയം 9:30 ആയീ ,
10:00 ആയീ ,
10:30 ആയീ ...എന്നിട്ടും സന്തോഷ് വന്നില്ല ...സന്തോഷിനെ ഫോണില്‍ വിളിച്ചിട്ട് അദ്ദേഹം ഫോണ്‍ ഒട്ടു അറ്റന്‍ഡ് ചെയ്യുന്നുമില്ല ...പണ്ട് മുതലേ ക്ഷമയും പക്വതയും വളരെ കൂടുതല്‍ ഉണ്ടായതു കൊണ്ട് കാത്തിരുന്ന് മടുത്ത ഞങ്ങള്‍ മനുവിനോട് "ഇനി അയാള്‍ ഫോണ്‍ എങ്ങാനും എടുക്കുകയാണെങ്കില്‍ എന്റെ വണ്ടി അങ്ങ് കത്തിച്ചു കളഞ്ഞാല്‍ പോലും തനിക്കു ഞാന്‍ ഈ വണ്ടി തരുന്നില്ല" എന്ന് പറഞ്ഞേക്കാന്‍ പറഞ്ഞു!
പക്ഷെ മനുവിന് അങ്ങിനെ ഒന്നും പറയാന്‍ പറ്റുമായിരുന്നില്ല, കാരണം സന്തോഷ് മനുവിന് വളരെ വേണ്ടപെട്ട ആള്‍ ആയിരുന്നു, എത്ര കൊല്ലം ആയീ പരസ്യങ്ങള്‍ ഇട്ടിട്ടും ആദ്യമായീ വണ്ടിയെ പറ്റി അന്വേഷിച്ചതും, ചോദിക്കുന്ന വിലക്ക് വാങ്ങാന്‍ തയ്യാര്‍ ആയതും ഈ സന്തോഷ് മാത്രം ആയിരുന്നെല്ലോ! ...അവര്‍ തമ്മിലുള്ള ആ ആത്മ ബന്ധം ഞങ്ങളെ അല്ഭുതപെടുത്തി ....യുസ്ഡ് കാര്‍ മാര്കെടിലെ ഈ കാറിന്റെ വില കേട്ടാലെ ഈ ആത്മബന്ധത്തിന്റെ അര്‍ഥം നിങ്ങള്‍ക്കൊക്കെ മനസ്സിലാവൂ ..
സന്തോഷ് വന്നില്ല ..ബില്‍ തുക അല്‍പ്പം കുറഞ്ഞു പോയില്ലേ എന്ന് ഞങ്ങള്‍ക്ക് മൂന്നു പേര്‍ക്കും തോന്നാതിരുന്നില്ല ...ഗ്രാന്‍ഡ് ഹോട്ടല്‍ കാര്ക്കൊക്കെ എന്തും ആവാമെല്ലോ !!!
11:00 മണി വരെ നോക്കിയിട്ട് ഞങ്ങള്‍ പിരിഞ്ഞു ...
ആരാണീ സന്തോഷ് ? എന്തിനാണ് ഇദ്ദേഹം ആര്‍ക്കും വേണ്ടാത്ത ഒരു മോഡല്‍ പൊന്നും വില കൊടുത്തു വങ്ങേണം എന്ന് നിര്‍ബന്ധം പിടിക്കുന്നത് ?
ഞാനും ലാലേട്ടനും വീട്ടിലേക്കു പോകുമ്പോള്‍ പെട്ടന്ന് ഒരു ഫോണ്‍ കാള്‍ .... "Tenni Du Calling..." എന്ന് സ്ക്രീനില്‍ തെളിഞ്ഞു ...എന്താണെന്നറിയില്ല മനുവിന്റെ ഐ ഫോണില്‍ ഈ നമ്പര്‍ "Santhosh Car Calling..." എന്നാണത്രേ തെളിയുന്നത് ....!!!!
ബാക്കി മനു ഈ ബ്ലോഗ് വായിച്ചിട്ട് അവന്റെ വായില്‍ ഇരിക്കുന്നത് കേട്ടിട്ട് എഴുതാം ...
തുടരുമോ ???
1 comment:
nintem anlalntem pallinte ennam ippazhum 32 aano? aey aavan vazhiyilla...
Post a Comment