Sunday, August 29, 2010

റിപ്പര്‍


സ്കൂള്‍ വേനലവധിക്ക് (1985-95 കാലഘട്ടം) എറണാകുളത്തു മമ്മിടെം പപ്പെടെം തറവാട്ടില്‍ പോയി നില്‍ക്കുന്നത് കുട്ടികളായ എന്നെയും ചേച്ചിയെയും സംബന്ധിച്ച് അക്കാലത്ത് ഏറ്റവും ആഹ്ലാദകരമായ കാര്യം ആയിരുന്നു...തിരുവനന്തപുരത്തെ സ്കൂള്‍ ജീവിതത്തില്‍ നിന്നും മാറി സ്നേഹമുള്ള കുറെ മനുഷ്യരുടെ കൂടെയുള്ള അവധികാലങ്ങള്‍..

എറണാകുളത്തു നിന്നും പ്രൈവറ്റ് ബസ്സില്‍ ആണ് മണീട് എന്ന ആ ഗ്രാമത്തിലേക്ക് ഉള്ള യാത്ര. നഗര കാഴ്ചകള്‍ പതിയെ റബ്ബര്‍ തോട്ടങ്ങള്‍ക്ക് വഴിമാറുമ്പോള്‍ ഞങ്ങള്‍ അനുഭവിച്ചിരുന്ന സന്തോഷം ഒന്ന് വേറെ തന്നെ ആയിരുന്നു ...പാമ്പ്ര കവല  എന്ന് വിളിക്കുന്ന നാലും കൂടിയ ജങ്ക്ഷന് സമീപം ആണ് മമ്മിയുടെ തറവാട് ...മമ്മിയോടുള്ള സ്നേഹവും പിന്നെ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം കാണുന്നത് കൊണ്ടുമാവും പൊതുവേ ആ നാട്ടുകാര്‍ക്കെല്ലാം ഞങ്ങളോട് വളരെ വാത്സല്യം ആയിരുന്നു...

മമ്മിയുടെ തറവാട് വീടിന്റെ വടക്കു ഇളയ സഹോദരന്‍ തങ്കച്ചന്‍ ചാച്ചന്റെ വീടിനു വടക്കേ വീടെന്നും, പടിഞ്ഞാറുള്ള മൂത്ത സഹോദരന്‍ കുര്യന്‍ ചാച്ചന്റെ വീടിനു പടിഞ്ഞാറെ വീടെന്നും അവിടുത്തുകാര്‍ വിളിച്ചു പോന്നിരുന്നു...


വടക്ക്-പടിഞ്ഞാറു വീടുകള്‍ക്കും തറവാട്ട്‌ വീടിനും ഇടയ്ക്ക് നിറയെ തണല്‍ മരങ്ങള്‍ ഉള്ള  പറമ്പുകള്‍ ഉണ്ടായിരുന്നു , തെങ്ങും, പനയും, കുരുമുളക് പടര്‍ത്തിയ കവുങ്ങുകളും മാവും ഇലുംബന്പുളിയും, പുളിയും, കാപ്പിയും, ജാതിയും, ആഞ്ഞിലിയും മറ്റും...വടക്കേ വീടിന്റെ പിന്നില്‍ ആയിരുന്നു റബ്ബര്‍ തോട്ടങ്ങള്‍. ഞങ്ങള്‍ നാട്ടില്‍ എത്തിയാല്‍ പിന്നെ ചുറ്റുപാടും ഉള്ള സമപ്രായകാരായ പിറുങ്ങിണി പിള്ളാരായ പ്രസാദും അവന്റെ ചേട്ടനും കുട്ടന്മോനും എല്ദോസും ഷല്ലിയും ദിവ്യയും ധന്യയും ഒക്കെ പ്രാതല്‍ കഴിച്ചു കഴിഞ്ഞാല്‍ ഉടനെ കളിക്കുവാനായി പടിഞ്ഞാറെ വീടിന്റെ പിന്‍വശത്ത് ഒത്തു ചേരുമായിരുന്നു ...തിരുവനന്തപുരത്ത് നിന്നും വന്ന വിരുന്നുകാര്‍ എന്നാ നിലയ്ക്ക് ഞങ്ങള്‍ക്ക് കൂട്ടുകാരുടെ ഇടയില്‍ പ്രത്യേക പരിഗണന ലഭിച്ചിരുന്നു...പിന്നെ എല്ലാവരും ചേര്‍ന് വിശാലമായ പറമ്പുകളില്‍ സാറ്റ് കളി മരത്തേല്‍ പിടിച്ചു കളി തുടങ്ങിയ നാടന്‍ കളികളില്‍ മുഴുകും...അതോടൊപ്പം കാറ്റത്ത്‌ വീഴുന്ന മാമ്പഴവും ആഞ്ഞിലിപഴവും പെറുക്കുവാനോടിയും ഒക്കെ ഞങ്ങള്‍ ആ ദിവസങ്ങള്‍ വളരെ രസകരമായി ചിലവഴിച്ചു ...എന്റെ ചേച്ചിയും പടിഞ്ഞാറെ വീട്ടിലെ മൂന്നു ചേച്ചിമാരും പരദൂഷണം പറഞ്ഞും കൊത്തംകല്ലാടല്‍ എന്ന വിനോദത്തില്‍ എര്‍പെട്ടും മറ്റും സമയം കളഞ്ഞു...സമീപത്തുള്ള കനാലില്‍ പോയീ തലകുത്തി മറിഞ്ഞു കുളിക്കുക, റബ്ബര്‍ തോട്ടത്തിലൂടെ വെറുതെ കുത്തി മറിയുക, അടുത്തുള്ള കുരിശു പള്ളിയില്‍ പോയി മെഴുകുതിരി കത്തിക്കുക, അപ്പന്റെ പീടികയില്‍ സഹായത്തിനു എന്ന വ്യാജേനെ മിട്ടായി അടിച്ചുമാറ്റനായി ഇരിക്കുക എന്ന രീതിയില്‍ കാര്യങ്ങള്‍ ഭംഗിയായി മുന്നോട്ടു പോയ്കൊണ്ടിരുന്നു...റബ്ബര്‍ തോട്ടത്തിലെ ചീവിടുകളുടെ സ്വരവും ഉണങ്ങാനിട്ട റബ്ബര്‍ ഷീറ്റുകളുടെ ഗന്ധവും ഭരണികളിലെ ഉപ്പുമാങ്ങയുടെ രുചിയും ഒക്കെയുള്ള സുന്ദരമായ ബാല്യകാല ഓര്‍മ്മകള്‍...         

ചില ദിവസങ്ങളില്‍ ഞങ്ങള്‍ രാത്രി ഏറെ വരെയും വടക്കേ വീട്ടിലോ പടിഞ്ഞാറേ വീട്ടിലോ തങ്ങുമായിരുന്നു. ഒരു ദിവസം രാത്രി ഒരു എട്ടരക്ക് കറന്റ്‌ പോയപ്പോള്‍ ചേച്ചി പടിഞ്ഞാറെ വീട്ടിലും ഞാന്‍ തറവാട്ടിലും ആയിരുന്നു...ചേച്ചിയെ അത്താഴത്തിനു കൂട്ടി കൊണ്ട് വരാന്‍ വേണ്ടി ഞാന്‍ പടിഞ്ഞാറെ വീട്ടിലേക്കു ഒരു ടോര്‍ച്ചും എടുത്തു പുറപെട്ടു ...എന്തോ അന്ന് ആരെയാ കണി കണ്ടതെന്ന് ശെരിക്കും ഓര്‍മ്മയില്ല...ഞാന്‍ ഒരു നേരമ്പോക്കിന് ആ വീടിന്റെ പടിഞ്ഞാറു ഭാഗത്ത്‌ ഹാളിന്റെ ജനലില്‍ കൂടെ വെറുതെ ഒന്ന് ടോര്‍ച് അടിച്ചു നോക്കി .... ആഹഹാ ഞാന്‍ ഉദ്ദേശിച്ചതിലും ഭയാനകം ആയിരുന്നു പ്രതികരണം...അപ്പോള്‍ ആ വീട്ടില്‍ നിന്നും ഉയര്‍ന്ന നിലവിളികള്‍ കേട്ട് ഞാന്‍ നിക്കെണോ അതോ ഒടെണോ എന്ന് കൂലങ്കുഷമായി  ഒരു നിമിഷം ആലോചിച്ചു...പിന്നെ ധൈര്യം സംഭരിച്ചു നിഷ്കളങ്കനായീ ചെന്ന് മുന്‍വാതിലില്‍ മുട്ടി...ഇവിടിപ്പോ ഇതിനും മാത്രം ബഹളം വെയ്ക്കാന്‍ എന്തുണ്ടായി എന്നാ ലൈനില്‍ നിന്ന എന്നോട് ആരൊക്കെ എന്തൊക്കെ ചീത്ത പറഞ്ഞു എന്ന് ഇപ്പോള്‍ നല്ല ഓര്‍മയില്ല...എന്തായാലും ആരും അത് ഒരു തമാശ ആയീ കാണാന്‍ ഉള്ള ഒരു മാനസിക അവസ്ഥയില്‍ ആയിരുന്നില്ല...ഞാന്‍ അത്യാവശ്യം നല്ല രീതിയില്‍ ചമ്മി ...ആയിടെക്കാണ് സ്ത്രികളെ തലയ്ക്കു അടിച്ചു കൊല്ലുന്ന ഒരു റിപ്പര്‍ നാട്ടില്‍ ഒക്കെ പത്രവാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നത്...റിപ്പര്‍ ചാക്കോയെ മനസ്സില്‍ ധ്യാനിച്ച് ഇരിക്കുകയായിരുന്ന ചേച്ചിമാര്‍ പെട്ടന്ന് ഇരുട്ടത്ത്‌ ഉണ്ടായ ആ വെളിച്ചം കണ്ടു ഭയന്ന് വിറച്ചു നിലവിളിച്ചതായിരുന്നു നേരത്തെ ഞാന്‍ കേട്ട ബഹളം.......


ചെറിയ പ്രായത്തില്‍ തന്നെ റിപ്പര്‍ പദവി ലഭിച്ച ഞാന്‍ രണ്ടു ദിവസത്തേക്ക് പടിഞ്ഞാറെ വീടിന്റെ സൈഡ്-ഇലേക്ക് പോയില്ല എന്ന് മാത്രമല്ല എങ്ങിനെ എങ്കിലും തിരിച്ചു തിരുവനന്തപുരത്ത് എത്തിയാല്‍ മതിയെന്നും ആയീ എനിക്ക് ....പക്ഷെ എന്നെ കാണാതെ ആയപ്പോള്‍ എല്ലാവര്ക്കും വീണ്ടും ഒരു വാത്സല്യം ഒക്കെ തോന്നിയത് കൊണ്ട് ഞാന്‍ കടുത്ത തീരുമാനങ്ങള്‍ ഒന്നും എടുത്തില്ല :)

Saturday, July 31, 2010

ചാവടിമുക്ക് ദുരന്തം

ഞാന്‍ പതിനൊന്നില്‍ പഠിക്കുന്ന കാലം,  ഒരു ദിവസം വൈകിട്ട് പപ്പാ വീട്ടിലേക്കു വന്നത് ഒരു പുത്തന്‍ ഹെര്കുലിസ് സൈക്കിള്‍-ഉം ആയിട്ടാണ്... എത്ര കാലമായീ ഈ കാത്തിരുപ്പ് തുടങ്ങിയിട്ട് ? എന്താ അവന്റെ ഒരു തലയെടുപ്പ്...ആ കൊമ്പ് പോലുള്ള ഹാന്റില്‍ ബാറും ... തിളങ്ങുന്ന ഷോക്ക്‌ അബ്സോര്‍ബര്‍-ഉം ... യാതൊരു ആവശ്യയവും ഇല്ലെങ്കില്‍ പോലും ഡെയിലി ഞാന്‍ അതിനെ തുടച്ചു മിനുക്കാന്‍  വെറുതെ സമയം കളഞ്ഞു. 

അന്നൊക്കെ വെളുപ്പിന് അഞ്ചരക്ക് മര്യാദക്ക്  KSRTC ബസില്‍ കേറി   അപ്പ റാവു  സാറിന്റെ IIT കൊച്ചിങ്ങിനു പോയീ കൊണ്ടിരുന്ന ഞാന്‍ അതിലേറെ കഷ്ടപ്പെട്ട് എട്ടു പത്തു കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി അതെ കൊച്ചിങ്ങിനു പോവാന്‍ തുടങ്ങി...കേശവദാസപുരം കയറ്റം പകുതി വരെ ആത്മവിശ്വാസത്തിന്റെ ബലത്തില്‍ ഞാന്‍ ഇരുന്നും പിന്നെ എണീറ്റ്‌ നിന്നും ചവിട്ടുമായിരുന്നു ....പകുതി കഴിഞ്ഞാല്‍ പിന്നെ ആരും പറയാതെ തന്നെ ബഹുമാനത്തോടെ സൈക്കിള്‍-ഇല്‍ നിന്നും ഇറങ്ങി അതിനെയും തള്ളി  ജങ്ഷന്‍ വരെ പോകും - അത് ഒരു ഒന്നൊന്നര കേറ്റം ആണ് ...ഇങ്ങിനെ വിയര്‍ത്തു കുളിച്ചു ട്യുഷന് പോകേണ്ട കാര്യം ഒന്നും എനിക്ക് ഇല്ലായിരുന്നു ...പിന്നെ പന്ത്രണ്ടാം ക്ലാസ്സില്‍ ദയനീയമായി തോല്കുക എന്നൊക്കെ  പറഞ്ഞാല്‍ മോശമല്ലേ? ഏതായാലും സാധാരണ ട്യുഷന്‍ പോലെ അല്ലായിരുന്നു അപ്പ റാവു സാറിന്റെ ക്ലാസ്സ്‌ ...അത് വളരെ ബുദ്ധി കൂടിയ ഇനം കുട്ടികള്‍ക്ക് IIT എന്ട്രന്‍സ് ലെക്ഷ്യം വെച്ചുള്ള കോച്ചിംഗ് ആയിരുന്നു ...ഞാന്‍ അധികം ധീര്ഘിപ്പികുന്നില്ല്ലാ ...എനിക്കും അപ്പ റാവു സാറിനും അറിയാമായിരുന്നു അത് ഒരിക്കലും വേവില്ലാത്ത പരിപ്പാണെന്ന്...പന്ത്രണ്ടു പാസ്സായാലല്ലേ IIT എന്ട്രന്‍സ് ഒക്കെ എഴുതാന്‍ പറ്റു?  പന്ത്രണ്ടോക്കെ പാസ്സായ കഥ പിന്നീടെപ്പോഴെങ്കിലും എഴുതെണം ...   

എന്തായാലും പുതിയ സൈക്കിള്‍-ഇല്‍ ഇരുന്നു യാത്ര ചെയ്യുമ്പോള്‍ ചിലപ്പോള്‍ ഞാന്‍ യാതൊരു പ്രകോപനവും കൂടാതെ അതിന്റെ ബ്രേക്ക്‌ പിടിച്ചു അനാവശ്യമായ ശബ്ദം ഉണ്ടാക്കുമായിരുന്നു .ഒന്നും വേണം എന്ന് വെച്ചല്ല, വെറുതെ പെണ്‍കുട്ടികളുടെ ഒക്കെ മുന്നില്‍ ഷൈന്‍ ചെയ്യാന്‍ വേണ്ടി മാത്രം. അക്കാലത്തു കറുത്ത് സായിപ്പു പോലിരുന്ന ഞാന്‍ വൈകിട്ട് വെയില് കൊണ്ട് പത്തു കിലോമീറ്റര്‍ ചവിട്ടി വീട്ടില്‍ എത്തുമ്പോഴേക്കും പേരിടാത്ത ഒരു പ്രത്യേക തരം നിറത്തില്‍ ആകുമായിരുന്നു ...എന്റെ ഈ പരാക്രമങ്ങള്‍ ഒക്കെ ഒന്ന് അവസാനിക്കാന്‍ ഒരു ദുരന്തം തന്നെ വേണ്ടി വന്നു.....

അന്നും പതിവ് പോലെ ബ്രേക് പിടിച്ചും കൈകള്‍ വിട്ടു പ്രാക്ടീസ് ചെയ്തും ഞാന്‍ ശ്രീകാര്യം വരെ പോന്നു ...ചാവടിമുക്കിലെക്കുള്ള വളവില്‍ വെച്ച് ഒരു സൂപ്പര്‍ ഫാസ്റ്റ് ബസ്‌ എന്നെ തൊട്ടു തൊട്ടില്ല എന്നാ മട്ടില്‍ അങ്ങ് പോയീ .... അതി വിദഗ്ദമായി ഞാന്‍ സൈക്കിള്‍ സൈഡ്-ഇലേക്ക് വെട്ടിച്ചു, ഞാനാരാ മോന്‍? ...പിന്നീട് ഞാനാണോ സൈക്കിള്‍ ആണോ കൂടുതല്‍ വേഗതയില്‍ റോഡിലുടെ ഉരഞ്ഞു മുന്നോട്ടു പ്രയാണം ചെയ്തതെന്ന് അടുത്ത പീടികയില്‍ ഉണ്ടായിരുന്നവരും കണ്ടില്ല എനിക്കൊട്ടു ഓര്‍മയും ഇല്ല ...ആരൊക്കെയോ ചേര്ന്നു അടുത്ത വീട്ടിലെ കിണറിന്റെ അടുത്ത് കൊണ്ട് പോയി ഇരുത്തിയത് ഇന്നലത്തെ പോലെ ഞാന്‍ ഓര്‍കുന്നു ....ഹായ് നോക്കു,  വെളുത്ത യുണിഫോമിലേക്ക്  താടിയില്‍ നിന്നും ചോര വീണു കൊണ്ടേയിരിക്കുന്നു, പോരാത്തതിനു കാലിലും, കയ്യിലും , നെഞ്ചിലും എല്ലാം നല്ല നീറ്റലും ......" ഇപ്പോഴും താടിയില്‍ അന്ന് സ്ടിച് ഇട്ട ഭാഗത്ത്‌ ഷേവ്  ചെയ്യേണ്ട  ആവശ്യം ഇല്ല ....

പിന്നീട് എഞ്ചിനിയറിങ്ങിനു പഠിക്കുമ്പോള്‍ ലെക്ഷ്മി ലോഡ്ജില്‍ താമസിച്ചിരുന്ന എന്റെ സുഹൃത്ത്‌ റെക്സന്‍ ഒരിക്കല്‍ ഈ സൈക്കിള്‍ എന്തോ ആവശ്യത്തിനു എടുത്തുകൊണ്ടു പോയി. ഏതാനും ദിവസത്തിന് ശേഷം ഒരു രാത്രിയില്‍ ആ ലോഡ്ജില്‍ നിന്നും ആരോ അതിനെ അടിച്ചുമാറ്റി . തുടര്ന്നു റെക്സന്‍, മോഷണം പോയ സൈക്കിള്‍ സഹായ ഫണ്ടിലേക്ക്  ഉദാരമായി സംഭാവന ചെയ്യുക എന്ന് പറഞ്ഞു ക്ലാസ്സില്‍ കുറെ ദിവസം വെറുതെ പിരിവു നടത്തുന്നുണ്ടായിരുന്നു ...    



Tuesday, July 13, 2010

അന്നകുട്ടി

രിചയം  ഇല്ലാത്തവരെ വീട്ടില്‍ കാണുമ്പോള്‍ എന്റെ ചേച്ചിയുടെ മോള്‍ അന്നകുട്ടിയുടെ ചില ഭാവങ്ങള്‍ ആണ് ചുവടെ ....  
അആരാ...?
എന്തിനായിരിക്കും ???
വേണ്ട എനിക്ക് കാണേണ്ടാ
ഒരു അര മണിക്കൂറിനു ശേഷം ഉപദ്രവം ഒന്നും ഇല്ല എന്ന് മനസിലാവുമ്പോള്‍ അന്നകുട്ടി വീണ്ടും ഫോമില്‍ ആവും :) 

Thursday, July 8, 2010

സന്തോഷ്‌ വന്നില്ല ....

ന്റെ കാര്‍ വില്കാനുള്ള പരസ്യം മനു കാലങ്ങള്‍ ആയീ ഗള്‍ഫ്‌ ന്യൂസില്‍ ഇട്ടു തുടങ്ങിയെങ്കിലും  പരസ്യം കണ്ടിട്ട് എന്താണെന്നറിയില്ല - ഒരു മനുഷ്യന്‍ പോലും മനുവിനെ വിളിച്ചില്ല. അവസാനം ദയ തോന്നി വിളിച്ചതാകെട്ടെ കാറുകളെ പറ്റി ഒന്നും അറിയാത്ത ഒരു നിഷ്കളങ്കനായ മനുഷ്യന്‍ മാത്രം....മിസ്റ്റര്‍ സന്തോഷ്‌ - അദ്ദേഹം വണ്ടി കാണുന്നതിനായി രണ്ടു ദിവസം മുന്‍പ് തൊട്ടു മനുവിനെ വിളിച്ചു തുടങ്ങി. സന്തോഷിനു വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന് മനു സന്തോഷത്തോടെ ആത്മഗതം ചെയ്തു.. ആദ്യത്തെ ദിവസം മനു ജോലി തിരക്കും ഉറക്കക്ഷീണവും ആയതു കാരണം അടുത്ത ദിവസം കാണാം എന്ന് പറഞ്ഞു .. വളരെ കഷ്ടപെട്ടതിനു ശേഷം വണ്ടി ഒന്ന് സ്റ്റാര്‍ട്ട്‌ ആയപ്പോള്‍ ഗിയര്‍ മാറ്റാന്‍ പറ്റാതായാല്‍ ആരായാലും അങ്ങിനെയേ പറയു......അടുത്ത ദിവസം വൈകുന്നേരം ആയപ്പോള്‍ എ സീ  കേടായീ ...മറ്റൊരു  ദിവസത്തേക്ക് കൂടി മനുവിന് ഭയങ്കര ജോലി തിരക്കും യാത്ര ക്ഷീണവും!!! വീണ്ടും കാറ്‌ കാണിക്കല്‍ ചടങ്ങ് മാറ്റി വെയ്കപെട്ടു.....


സത്യത്തില്‍ അവന്‍ ക്ഷീണിച്ചു പോയിരുന്നു കാറും ആയീ വര്‍ക്ക്‌ ഷോപ്പുകള്‍ കേറി ഇറങ്ങി അവനു മടുത്തു ..ഒരു വിധം ഒന്ന് നേരെ ആയപ്പോള്‍ ഇന്നലെ വൈകിട്ട് 9:00 മണിക്ക് ഖുസൈസില്‍ വെച്ച് കാണാം എന്ന് തീരുമാനം ആയീ ..മനു ഒരു ധൈര്യത്തിന് എന്നെയും ലാലേട്ടനെയും കൂട്ടിനു വിളിച്ചു ..വണ്ടി കണ്ടിട്ട് സന്തോഷ്‌ വയലെന്റ്റ് ആയാല്‍ ഒറ്റയ്ക്കായീ പോവരുതല്ലോ ...


ഞങ്ങള്‍ വളരെ ഏറെ തിരക്കുള്ള മനുഷ്യര്‍ ആയിരുനെങ്കിലും മനു കുറെ കാലങ്ങള്‍ക്ക് ശേഷം ആണെല്ലോ വിളിച്ചത് എന്നോര്‍ത്ത് തിരക്കുകള്‍ എല്ലാം മാറ്റി വെച്ച് 8:30 ആയപ്പോള്‍ തന്നെ ഖുസൈസ് ഗ്രാന്‍ഡ്‌ ഹോട്ടലില്‍ എത്തി ചേര്ന്നു... ഞങ്ങള്‍ രണ്ടു പേരും ഗ്രാന്‍ഡ്‌ ഹോട്ടലിന്റെ പാര്കിങ്ങില്‍ എത്തുമ്പോള്‍ അവിടെ വെച്ച് കണ്ട ഒരു കാഴ്ച ഞങ്ങളുടെ രണ്ടു പേരുടെയും കണ്ണുകളെ നനയിച്ചു ...മനു സ്വന്തം കര്‍ചീഫ്‌ ഉപയോഗിച്ച് വണ്ടിയില്‍ നിന്നും എന്തോ അഴുക്കു തുടച്ചു മാറ്റുന്നു...സങ്കടം മാറ്റാന്‍ ഫുഡ്‌ മേടിച്ചു തരാം എന്ന് മനു ഇങ്ങോട്ട് പറഞ്ഞപ്പോള്‍ എതിര്‍ക്കാന്‍ ഞങ്ങള്‍ക്ക് ആകുമായിരുനില്ല ....പിന്നെ ഗ്രാന്‍ഡ്‌ ഹോട്ടലില്‍ തമാശകളും ആയീ നഷ്ടപെട്ട ആ ബാച്ചിലര്‍ ദിനങ്ങള്‍ ഞങ്ങള്‍ ഒന്ന് കൂടി ആസ്വദിച്ചു....മൂന്നു പേരും കല്യാണം കഴിച്ചതോടെ ഞങ്ങളുടെ ഈ സമാഗമങ്ങള്‍ ഏറെ കുറെ അവസാനിച്ച പോലെ ആയിരുന്നു...


സമയം 9:30 ആയീ ,
10:00 ആയീ ,
10:30 ആയീ ...എന്നിട്ടും സന്തോഷ്‌ വന്നില്ല ...സന്തോഷിനെ ഫോണില്‍ വിളിച്ചിട്ട് അദ്ദേഹം ഫോണ്‍ ഒട്ടു അറ്റന്‍ഡ് ചെയ്യുന്നുമില്ല ...പണ്ട് മുതലേ  ക്ഷമയും പക്വതയും വളരെ കൂടുതല്‍ ഉണ്ടായതു കൊണ്ട് കാത്തിരുന്ന് മടുത്ത ഞങ്ങള്‍ മനുവിനോട് "ഇനി അയാള്‍ ഫോണ്‍ എങ്ങാനും എടുക്കുകയാണെങ്കില്‍ എന്റെ  വണ്ടി അങ്ങ് കത്തിച്ചു കളഞ്ഞാല്‍ പോലും തനിക്കു ഞാന്‍ ഈ വണ്ടി തരുന്നില്ല" എന്ന് പറഞ്ഞേക്കാന്‍ പറഞ്ഞു!


പക്ഷെ മനുവിന് അങ്ങിനെ ഒന്നും പറയാന്‍ പറ്റുമായിരുന്നില്ല, കാരണം സന്തോഷ്‌ മനുവിന് വളരെ വേണ്ടപെട്ട ആള്‍ ആയിരുന്നു, എത്ര കൊല്ലം ആയീ പരസ്യങ്ങള്‍ ഇട്ടിട്ടും ആദ്യമായീ വണ്ടിയെ പറ്റി അന്വേഷിച്ചതും, ചോദിക്കുന്ന വിലക്ക് വാങ്ങാന്‍ തയ്യാര്‍ ആയതും ഈ സന്തോഷ്‌ മാത്രം ആയിരുന്നെല്ലോ! ...അവര്‍ തമ്മിലുള്ള ആ ആത്മ ബന്ധം ഞങ്ങളെ അല്ഭുതപെടുത്തി ....യുസ്ഡ്     കാര്‍ മാര്കെടിലെ ഈ കാറിന്റെ വില കേട്ടാലെ ഈ ആത്മബന്ധത്തിന്റെ അര്‍ഥം നിങ്ങള്‍ക്കൊക്കെ മനസ്സിലാവൂ ..


സന്തോഷ്‌ വന്നില്ല ..ബില്‍ തുക അല്‍പ്പം കുറഞ്ഞു പോയില്ലേ എന്ന് ഞങ്ങള്‍ക്ക് മൂന്നു പേര്‍ക്കും തോന്നാതിരുന്നില്ല ...ഗ്രാന്‍ഡ്‌ ഹോട്ടല്‍ കാര്ക്കൊക്കെ എന്തും ആവാമെല്ലോ !!!


11:00 മണി വരെ നോക്കിയിട്ട് ഞങ്ങള്‍ പിരിഞ്ഞു ...


ആരാണീ സന്തോഷ്‌ ? എന്തിനാണ് ഇദ്ദേഹം ആര്‍ക്കും വേണ്ടാത്ത ഒരു മോഡല്‍ പൊന്നും വില കൊടുത്തു വങ്ങേണം എന്ന് നിര്‍ബന്ധം പിടിക്കുന്നത്‌ ?


ഞാനും ലാലേട്ടനും വീട്ടിലേക്കു പോകുമ്പോള്‍ പെട്ടന്ന് ഒരു ഫോണ്‍ കാള്‍ .... "Tenni Du Calling..." എന്ന് സ്ക്രീനില്‍ തെളിഞ്ഞു ...എന്താണെന്നറിയില്ല മനുവിന്റെ ഐ ഫോണില്‍ ഈ നമ്പര്‍  "Santhosh Car Calling..." എന്നാണത്രേ തെളിയുന്നത് ....!!!!


ബാക്കി മനു ഈ ബ്ലോഗ്‌ വായിച്ചിട്ട് അവന്റെ വായില്‍ ഇരിക്കുന്നത് കേട്ടിട്ട് എഴുതാം ...




തുടരുമോ ???

2 ചതിയന്മാരും ഒരു കാര്‍ ഉടമയും ( ഇന്‍ സെറ്റില്‍ ഫോണ്‍ തട്ടിപ്പുകാരന്‍ സന്തോഷ്‌-ഉം)

Thursday, April 22, 2010

ബെന്നിചായാന്‍

(ഈ കഥയിലെ കഥാപാത്രങ്ങള്‍ എല്ലാം സാങ്കല്പീകം ആണ് ...എന്തെങ്കിലും സാമ്യം തോന്നിയാല്‍ അത് സ്വാഭാവികം മാത്രം)


ബീ ടെക് റിസള്‍ട്ട്‌ വരുന്നതിനു മുന്നേ ഉള്ളതെല്ലാം വിറ്റു പെറുക്കി സിങ്കരായകൊണ്ടയിലേക്ക് തീവണ്ടി കേറുമ്പോള്‍ ബെന്നിയുടെ മനസ്സില്‍ ഒരു ലക്‌ഷ്യം മാത്രമായിരുന്നു... താന്‍ വെറും ഒരു ഫ്രോഡ് അല്ല എന്ന് ലോകത്തിനു മുന്നില്‍ തെളിയിക്കേണം ...

ശിഷ്യപെടാന്‍ വേണ്ടി ചെന്ന് കേറിയത്‌ ഒംഗോള്‍ കാവലി ഗോള്‍ഡന്‍ ഖ്വാര്ടിലാട്ടെരല്‍ പ്രൊജക്റ്റ്‌ ആര്‍. ഈ. വില്‍‌സണ്‍ സാറിന്റെ മുന്നില്‍ ....
സര്‍ അവനെ അടിമുടി ഒന്ന് നോക്കി ....ഇവനെ കണ്ടാല്‍ അറിയാം , ആകെ ഒരു വശ പിശക് ...ഒരു ഫ്രോഡ് ലുക്ക്‌ ...സര്‍ ഒന്ന് മുരടനക്കിയിട്ടു ചോദിച്ചു ..."നീ ഹോഹപ് എന്ന് കേട്ടിടുണ്ടോ ???"

ഹോഹപ്പോ ???അതെന്നാ കപ്പാ ???? ബെന്നിയുടെ തല പുകഞ്ഞു ...കോമ്പ്ലികേടെഡ് ഇംടര്‌വ്യൂ ചോദ്യങ്ങള്‍ പ്രതീക്ഷിച്ചിരുന്ന ബെന്നി വന്‍ചെറിയാ ചാചെന്റെ പ്രത്യേക നിര്‍ദേശ പ്രകാരം പന്ത്രണ്ടാം ക്ലാസ്സിലെ പല പല ഫോര്‍മുലകളും റീവിഷന്‍ നടത്തി വന്നത്‌ പാഴായി പോയെല്ലോ കര്‍ത്താവേ എന്നു ആത്മഗതം ചെയ്തു...ഇന്നു വരെ കേള്‍കാത്ത ആ വാക്കു കേട്ട്‌ അല്‍ഭുതപരതന്ത്രനായ ബെന്നിയുടെ മനസ്സില്‍ ഇനി ഇപ്പോ ഇതു അലൂമിനിയം കപ്പോ പ്ലാസ്ടിക് കപ്പോ പോലേ എന്തെങ്കിലും ആയിരിക്കുമോ എന്ന ന്യായമായ സംശയം ഉദിച്ചു...

ചീള്‌ പയ്യന്‍സ് വിരണ്ടു എന്നു മനസ്സിലാക്കിയ വില്‍‌സണ്‍ സര്‍ അവനോട് പറഞ്ഞു " സാരമില്ലഡേയ് ...ഇന്നു പോയീ വിശ്രമിച്ചിട്ട്‌, നാളെ രാവിലെ പോയീ സിംപ്ലെക്സ് - ഹോഹപ് ജെ.വീ ആഫീസ്-ഇല്‍ ജോയിന്‍ ചെയ്തോളു!

അടുത്ത ദിവസം കാലത്ത്... ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് നയനമോഹനമായ ഒരു അഭയാര്‍ഥിയുടെ രൂപം പ്രാപികാനുള്ള ഉള്ള ആ യാന്ത്രീക ജീവിതത്തിലേക്ക്‌ ബെന്നി തന്റെ മെലിഞ്ഞ വലത്ത് കാല്‍ വെച്ചു കേറി...

പിന്നെ അങ്ങോട്ട്‌ തിരിഞ്ഞു നോക്കാന്‍ അവന് സമയം കിട്ടിയില്ല....DBM പ്ലാന്റിന്റെ ഹോപ്പെറില്‍ കേറിയും, ഗ്രെയ്ടെറിന്റെ ബ്ലേഡിന്റെ അടിയിലൂടെ നുഴഞ്ഞും, റോള്ളേറിന്റെ കൂടെ തേരാ പാര ഉരുണ്ടും, സമയം കിട്ടുമ്പോള്‍ ഹോഹപ്പിലെ ഗുലാമിന്റെ കൂടെ ഗോസ്സിപ്പ് അടിച്ചും എല്ലാം ബെന്നി അവന്റെ വിശ്വരൂപം പ്രാപിച്ചു....കണ്ടാല്‍ പെറ്റ തള്ള സഹിക്കില്ലാത്ത ഒരു രൂപം....

ഇരുപത്തി നാലു മണിക്കൂറും ജോലി ചെയ്യാന്‍ പറ്റാത്തതില്‍ അവന്‍ ഉറക്കത്തോടു ദേഷ്യപെട്ടു....ഉറങ്ങാതെ പണി എടുക്കാന്‍ കഴിയാത്തതിനാല്‍ നിത്യവും ദുസ്സ്വപ്നങ്ങള്‍ കാണാനും തുടങ്ങി...പാതിരാത്രി ഉറക്കത്തില്‍ ഞെട്ടി എണീറ്റ്‌ സൈറ്റ്-ഇലേക്ക് പോവുകയും ടോര്‍ച്ച് അടിച്ചു ലെവല്‍ നോക്കുകയും ചെയ്തിട്ടും ബെന്നിക്ക് സീകോണ്‍ ഇന്‍സ്പെക്ടര്‍മാരുടെ പ്രിയം പിടിച്ചു പറ്റാന്‍ സാധിച്ചില്ല....എല്ലാവരുടെയും അംഗികാരം ...അതു മാത്രമേ ആ പിഞ്ച്‌ ഹൃദയം ആഗ്രഹിച്ചുള്ളൂ...

ഇതിനിടെ അവന്റെ കൂടെ കോളേജില്‍ പഠിച്ചിരുന്ന നാലു സുഹൃത്തുകള്‍ കൂടെ പ്രശാന്ത സുന്ദരമായ ഒംഗോളില്‍ എത്തി ചെര്‍ന്നുവെങ്കിലും ബെന്നിയുടെ പരിശ്രമങ്ങള്‍ക്ക് തടയിടാന്‍ അവര്‍ക്കാര്‍ക്കും ആയില്ല... ബിടുമിനനിലേക്ക് തറപ്പിച്ചു നോക്കി അതിന്റെ മാര്‍ഷല്‍ പ്രോപെര്‍ട്ടീസ് തിരിച്ചറിയാനുള്ള ശ്രെമങ്ങള്‍ക്കിടെ ലോകത്തിനോടു തന്നെ പുച്ഛം ആയിരുന്നു നമ്മുടെ ബെന്നിച്ചനു.


എന്തു ചെയ്താലും കമ്പനിയിലെ സീനിയര് കിടുക്കളുടെ നിഴലായീ നില്‍കേണ്ടിവരുമെന്നും, പേരെടുക്കാന്‍ പറ്റില്ല എന്നും മനസ്സിലായ അവന്‍ ഒരിക്കല്‍ ഒരു ധീരകൃത്യം നടത്തി ...ധൈര്യം അന്നും ഇന്നും എന്നും ബെന്നിച്ചനു ഒരു വീക്നെസ് ആയിരുന്നല്ലോ … അതീവ രഹസ്യമായീ അവന്‍ മറ്റൊരു കമ്പനിയുടെ ഇംടര്‌വ്യൂ അറ്റന്‍ഡ് ചെയ്യുകയും ജോലി കരസ്ഥമാക്കുകയും ചെയ്തു...പിറ്റേ ദിവസം എല്ലാവരെയും കണ്ണുനീരിന്റെയും കുറ്റബോധത്തിന്റെയും തീരാകടലില്‍ തള്ളിയിടുക എന്ന നിഗൂഡ മധുര പ്രതികാര വാഞ്ചയുമായീ അവന്‍ കമ്പനി എച് ആര്‍ രാഘവന്‍ സാറിന്റെ മുന്‍പില്‍ ചെന്നു…

" സൈറ്റില്‍ പണി ഒന്നും ഇല്ലേഡേയ്??" എന്ന മട്ടില്‍ പുച്ഛത്തോടെ നോക്കിയ അദ്ദേഹത്തിനു മുന്നില്‍ തന്റെ അസ്ഥികൂടതുല്യമായ ബോഡി പരമാവധി ഞ്ഞെളിച്ചു പിടിച്ചു ബെന്നി അളിയന്‍ രാജി സമര്‍പ്പിച്ചു ...ഹും ഇവന്മാര് ഞാനില്ലാതെ എങ്ങിനെ ഈ പ്രാജെക്ട് തീര്‍ക്കും എന്നു നോക്കട്ടെ... ആങ്ഹാ അത്രയ്ക്കായോ!!!

കൂട്ടുകാരുടെ യാത്ര അയപ്പ് സല്കാരവും ബഹളവും എല്ലാം പെട്ടന്നു തന്നെ നടന്നു... നന്നായീ വരട്ടെ എന്നു ആശംസിച്ചു അഭിമാനത്തോടെ ആ ചങ്ങാതിമാര്‍ തങ്ങളുടെ സുഹൃത്തിനെ ഉത്തരേന്ത്യയില്‍ എവിടെയോ ഉള്ള ഒരു കമ്പനിയിലേക്ക് യാത്ര അയച്ചു....തീവണ്ടി ചക്രവാളത്തില്‍ മറയുന്നതു വരെ ആ സുഹൃത്തുക്കള്‍ ഒംഗോള്‍ റെയില്‍വേ സ്റ്റേഷന്‍ പ്ലാട്ഫോമില്‍ നിന്നു ...എന്നിട്ടു ഒരു നെടുവീര്‍പ്പിട്ടു കൊണ്ട് ഒരേ ശ്വാസത്തിലും താളത്തിലും പറഞ്ഞു ..ഹോ ശല്യം പോയീ കിട്ടി !!!

പതിവ് പോലെ സൂര്യന്‍ പലെരു പാലത്തിന്റെ പടിഞ്ഞാറു അസ്തമിക്കുന്നതും നോക്കി സീനിയര്‍ പ്രാജെക്ട് എഞ്ചിനീയര്‍ ചക്രബോര്ടി സര്‍ ബംഗാളിയില്‍ അഞ്ചു കടുപ്പമേറിയ ചീത്ത വാക്കുകള്‍ ഓര്‍ക്കുകയും തന്നോടു തന്നെ സംസാരിച്ചു കൊണ്ട് ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ പാലത്തിന്റെ അടിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തുകയും ചെയ്തു....

നാല് ദിവസം കഴിഞ്ഞപ്പോള്‍ പോയതിനെക്കാള്‍ സ്പീഡില്‍ നമ്മുടെ ബെന്നി തിരിച്ചു സിംപ്ലെക്സില്‍ തന്നെ മടങ്ങി വരുകയും...ഒരു മടിയും കൂടാതെ എച് ആറിന്റെ മുറിയില്‍ കേറി കരഞ്ഞു കാലില്‍ വീണ് രാജി കത്ത് തിരികെ വാങ്ങുകയും, എല്ലാവരെയും അത്ഭുതപെടുതികൊണ്ട് ഡ്യൂട്ടിയില്‍ പുനര്‍പ്രവേശിക്കുകയും ചെയ്തു...

Thursday, March 25, 2010

Sushi

A little family secret: my (far) better half urges me often to try out new restaurants and international cuisines. Since this hobby has quite conflicting consequences in an infamously recession hit economy of Dubai..or better put - as I’m frugal about spending on fancy restaurants, I usually pretend to be a loyal advocate of home cooked food...(blogs apart : Luckily for me, she is a pretty good homemaker and always ensure that we get to eat great food at home.)

Even so, as a part of maintaining a happy family in these trying times, I give in occasionally...and partner always wanted to try Sushi. The term sushi sounded quite repulsive to me...
Both of us had no idea what to expect. I did some research to find out the truth about sushi... Apparently Sushi is famous Japanese cuisine, mostly consisting of raw fish and I tried to convince her that it was not at all recommended for sane people like us(?) ?? ...mmm

Once, while we were window shopping at Festival City we happened to stumble upon one queer eatery named "YO!Sushi" ...instantly I could feel a lateral gravitational push(?) towards the shop as in Punjabi house movie...And my partner was looking at me romantically...that was a Sushi restaurant...



And since it was a long time request, I decided to suppress rationalizing and procrastinating. Like the baggages on conveyor belts in airports, different Sushi dishes were making rounds on a steel belt, in porcelain dishes of bright colors. As if to improve your appetite, there were chefs chopping and cleaning up the guts of raw fish inside the circle.....



The smiling waitress explained that she was not from Japan and that they calculated the total bill from the colors of dishes. She also taught us newbies how to hold the legendary Sushi sticks. The hostess suggested some of the cooked varieties. There were some sauces and pickles on display and I gladly sampled one green paste on the counter top. Instantly I regretted the action, for the stuff was extremely spicy and pungent. I offered this delicacy that ruthlessly invaded my taste buds to my curious partner, who also had similar experience :D...


As a matter of fact, I had to eat most of the Sushi for their fishy, inviting smell and taste...and after 4 or 5 Sushi dishes with God-knows-what ingredients, the only dish my smart partner perhaps ate was some chocolate fudge...


A recurring feeling for puking prevailed for the rest of that evening and then night...

Thursday, December 10, 2009

Snakes

Having seen photographs of couple of my college-mates playing with live snakes at some snake sanctuary, I used to wonder how they could play with such hideous creatures. proximity of snakes always gave me the chills..

On a recent trip to Global Village shopping carnival in Dubai, me and my (far)better half decided to visit their reptiles pavilion. Inspired by my above mentioned friends, on spotting a young guy holding a python and taking pictures, i had this unusual urge to take a similar photograph. Being very generous and remembering the marriage vows, i offered the chance to my relatively adventurous better half who was perhaps torn between 2 conflicting malayalam thoughts;


1. Snake on fence...wear on shoulder ????
2. it is not even 4 months since wedding.....!!!

The custodian solved the dilemma and it was decided that we both would hold the snake together and he agreed to take our picture.


The python was heavy and it had a silky texture. All the while i tried to be cool about it, but was cautious to keep the head of the thing far away....ഒരു ദുര്‍ബല നിമിഷത്തില്‍ അതിനു എന്തെങ്കിലും ആഗ്രഹം തോന്നി പോയാലോ???


I was some 12 year old or so when i had my first casual interaction with a live snake. It was during one of my adventure strolls to the compound of the radio transmitting tower in my neighborhood. The purpose was to spend a summer vacation afternoon time in the wilderness plucking edible wild berries, (having no computers, video games or TV channels to keep us entertained, venturing outdoors was the remaining best option those days. That particular day fortunately there were no usual buddies to accompany me.

The compound was densely forested and shady even in that mid afternoon. One could hear the dry leaves and twigs crackling under the feet and i was busy clearing the bushes and wines making my way through uncharted territory.  Having explored enough distance, the barbed wire fencing from where i had infiltrated now disappeared from my view. It was then that I heard a rustling sound. And at the base of a cashew tree i spotted this horrendous large shining snake slithering near my feet.


A fuse went off in my head...every hair on my body shot up in ecstacy, and thankfully at that tender age, the video replay of my relatively uneventful short 12 or so years saved me much time. Next thing i remember was bolting, breaking all my previous (perhaps future as well) athletic records and later sliding down the barbed wires at another end of the compound some 100 meters away, bruising myself in the process.


Upon reaching safe zone with pounding heart, i could not stop verifying if the sweet heart was still pursuing me...she fondly visited me often in my dreams thenceforth although i never liked her much... so after all these years, finally she had a chance to redeem her self esteem and unrequited infatuation.